Connect with us

National

ഡാര്‍ജിലിങ് ഉരുള്‍പൊട്ടല്‍; മരണം 20 ആയി

നിരവധി വീടുകളും റോഡുകളും മണ്ണിടിച്ചിലില്‍ തകര്‍ന്നു. ഉള്‍നാടുകളിലേക്കുള്ള പാതകള്‍ വിച്ഛേദിക്കപ്പെട്ട നിലയിലാണ്.

Published

|

Last Updated

ഡാര്‍ജിലിങ് | പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 20 ആയി. മരണപ്പെട്ടവരില്‍ ഏഴുപേര്‍ കുട്ടികളാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

സര്‍സലി, ജസ്ബിര്‍ഗാവോന്‍, മിറിക് ബസ്തി, ധര്‍ ഗാവോന്‍ (മെചി) നഗ്രകട്ട, മിറിക് തടാക പ്രദേശം എന്നിവിടങ്ങളിലാണ് മരണം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. നിരവധി വീടുകളും റോഡുകളും മണ്ണിടിച്ചിലില്‍ തകര്‍ന്നു. ഉള്‍നാടുകളിലേക്കുള്ള പാതകള്‍ വിച്ഛേദിക്കപ്പെട്ട നിലയിലാണ്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഭൂട്ടാനിലെ ടാല ജലവൈദ്യുത പദ്ധതി ഡാം കവിഞ്ഞൊഴുകുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് വടക്കന്‍ ബംഗാള്‍ മേഖല.

ഉത്തര, ദക്ഷിണ ബംഗാളിലുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മുഖ്യമന്ത്രി മമതാ ബാനര്‍ജി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. മരണപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങളെ അനുശോചനമറിയിച്ച മമത അടിയന്തര സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാന മന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും അഗാധ ദുഃഖം രേഖപ്പെടുത്തി.

Latest