Connect with us

National

ബോംബെയിലെ  ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പൊലീസ്

ദര്‍ശന്‍ സോളങ്കിയാണ് ഫെബ്രുവരി 12 ന് കാമ്പസിലുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.

Published

|

Last Updated

മുംബൈ| ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയും ഐഐടിബിയിലെ ബി ടെക് (കെമിക്കല്‍) ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ ദര്‍ശന്‍ സോളങ്കിയാണ് ഫെബ്രുവരി 12 ന് കാമ്പസിലുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.

ദളിത് വിഭാഗത്തില്‍പ്പെട്ടതിന്റെ പേരില്‍ ഐഐടിബിയില്‍ വിവേചനം നേരിട്ടിരുന്നതായും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായും ദര്‍ശന്റെ കുടുംബം അവകാശപ്പെട്ടിരുന്നു.

ദര്‍ശന്‍ ജാതി വിവേചനം നേരിടുന്നതായി വിവിധ വിദ്യാര്‍ത്ഥി ഗ്രൂപ്പുകള്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും പ്രത്യേകസംഘം അന്വേഷിക്കും. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്താന്‍ ഫെബ്രുവരി 16ന് മുംബൈ പൊലീസ് സംഘം ഗുജറാത്ത് സന്ദര്‍ശിച്ചിരുന്നു.

 

 

 

---- facebook comment plugin here -----

Latest