Connect with us

Kerala

സൈബർ അധിക്ഷേപം: ജെയ്ക്കിൻ്റെ ഭാര്യയുടെ പരാതിയിൽ പോലീസ് കേസെടുത്തു

ഒന്‍പത് മാസം ഗര്‍ഭിണിയായ തന്നെ അപമാനിച്ചെന്നും ഗീതു ജെയ്ക് പറഞ്ഞിരുന്നു.

Published

|

Last Updated

കോട്ടയം | പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്‍റെ ഭാര്യ ഗീതുവിന്‍റെ പരാതിയിൽ പോലീസ് കേസെടുത്തു. സൈബർ അധിക്ഷേപ പരാതിയിലാണ് കോൺഗ്രസ് അനുകൂല ഫേസ്ബുക്ക് പേജ് ഫാന്റം പൈലിയുടെ അഡ്മിനെ പ്രതിയാക്കി മണർകാട് പോലീസ് കേസെടുത്തത്.

കോണ്‍ഗ്രസുകാരായ സ്ത്രീകളടക്കം സൈബര്‍ ആക്രമണം നടത്തിയെന്നും കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പരാതി നല്‍കിയതെന്നും ഗീതു പറഞ്ഞിരുന്നു. ഒരു രാഷ്ട്രീയത്തിലും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഉണ്ടാകരുതെന്നും ഒന്‍പത് മാസം ഗര്‍ഭിണിയായ തന്നെ അപമാനിച്ചെന്നും ഗീതു ജെയ്ക് പറഞ്ഞിരുന്നു.

കോട്ടയം എസ് പിക്ക് ഗീതു നേരിട്ട് നൽകിയ പരാതി മണർകാട് പോലീസിന് കൈമാറുകയായിരുന്നു. ഗീതുവിനെതിരായ സൈബര്‍ ആക്രമണം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണെന്ന് ജെയ്ക്കും ആരോപിച്ചിരുന്നു. തിരുത്താനോ തള്ളിപ്പറയാനോ കോണ്‍ഗ്രസ് നേതൃത്വമോ യു ഡി എഫ് സ്ഥാനാർഥിയോ തയ്യാറാവുന്നില്ലെന്നും ജെയ്ക് പറഞ്ഞിരുന്നു. യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ്റെ സഹോദരി അച്ചു ഉമ്മനും സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കിയിരുന്നു. ഇതിലും കേസെടുത്തിട്ടുണ്ട്.