Eduline
കുസാറ്റ് വിളിക്കുന്നു; അപേക്ഷിക്കാം
പി എച്ച്ഡി, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്, ഡിപ്ലോമ, സർട്ടിഫിക്കറ്റ് അപേക്ഷകരും ഓൺലൈനായി അപേക്ഷിക്കരുത്. അതത് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ഫോം വാങ്ങി, അപേക്ഷിക്കണം. അപേക്ഷാ സമയത്ത് എൻ ആർ ഐ കാറ്റഗറി ആവശ്യപ്പെടാത്തവർക്ക് പിന്നീട് അത് അനുവദിക്കില്ല
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വെബ്സൈറ്റായ admissions.cusat.ac.in. വഴി അപേക്ഷിക്കാം.
അഞ്ച് രീതികളിലാണ് പ്രവേശനം
1. സർവകലാശാല നടത്തുന്ന ഓൺലൈൻ കോമൺ അഡ്മിഷൻ ടെസ്റ്റ് (കുസാറ്റ്-ക്യാറ്റ് 2026)
2. ഡിപാർട്ട്മെന്റൽ അഡ്മിഷൻ ടെസ്റ്റ് (ഡി എ ടി): പി എച്ച്ഡി, പോസ്റ്റ്-ഡോക്ടറൽ, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, ഗേറ്റ് സ്‌കോറില്ലാത്തവരുടെ എം ടെക് എന്നീ പ്രോ ഗ്രാമുകളുടെ ടെസ്റ്റ് അതത് വകുപ്പുകളിൽ നടക്കും
3. ബിടെക് ലാറ്ററൽ എൻട്രി ടെസ്റ്റ് (എൽ ഇ ടി)
4. എം ബി എക്ക് ഐ ഐ എം ക്യാറ്റ് 2025 നവംബർ / സിമാറ്റ് 2025 നവംബറിന് ശേഷം / കെ മാറ്റ് (കേരള) 2026 നവംബറിന് ശേഷം ഇവയിലൊന്നു നിർബന്ധം.
5. സി യു ഇ ടി പി ജി
കുസാറ്റ് ടെസ്റ്റിൽ റാങ്കുള്ളവർക്ക് ഓപ്ഷൻ രജിസ്‌ട്രേഷൻ സമയത്ത് സ്വന്തം മുൻഗണനയനുസരിച്ച് പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാം.
22 കോഡുകളിലായാണ് പ്രോഗ്രാം തരംതിരിച്ചിരിക്കുന്നത്. ഇതിൽ നിന്ന് വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ട കോഴ്സ് തിരഞ്ഞെടുക്കാം.
പരീക്ഷാ കേന്ദ്രങ്ങൾ
മിക്ക പ്രോഗ്രാമുകളുടെയും പ്രവേശന ടെസ്റ്റ് കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടത്തും. ഫസ്റ്റ് ഡിഗ്രി/ അഞ്ച് വർഷ എം എസ് സി പ്രോഗ്രാമുകളുടെയും പരീക്ഷകൾക്ക് കൂടുതലായി കോയമ്പത്തൂർ, െബംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ അടക്കം വിവിധസ്ഥലങ്ങളിലും കേന്ദ്രങ്ങളുണ്ട്.
പി ജി, എൽ എൽ ബി, എൽ എൽ എം, ബി വോക് പ്രോഗ്രാമുകളുടെ ടെസ്റ്റുകൾ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബെംഗളൂരു, ഡൽഹി കേന്ദ്രങ്ങളിലും ഉണ്ടായിരിക്കും. ഡിപാർട്ട്മെന്റൽ ടെസ്റ്റ് യൂനിവേഴ്‌സിറ്റിയിൽ മാത്രമാകും നടക്കുക.
അപേക്ഷ
ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാനും അപേക്ഷാഫീ അടയ്ക്കാനും. വെബ് സൈറ്റ്: https://admissions.cusat.ac.in. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് സർവകലാശാലയിലേക്ക് അയയ്‌ക്കേണ്ട. അപേക്ഷാ സമയത്ത് എൻ ആർ ഐ കാറ്റഗറി ആവശ്യപ്പെടാത്തവർക്ക് പിന്നീട് അത് അനുവദിക്കില്ല.
പി എച്ച്ഡി, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്, ഡിപ്ലോമ, സർട്ടിഫിക്കറ്റ് അപേക്ഷകരും ഓൺലൈനായി അപേക്ഷിക്കരുത്. അതത് ഡിപാർട്ട്‌മെന്റിൽ നിന്ന് ഫോം വാങ്ങി അപേക്ഷിക്കണം.





