Uae
അബൂദബി ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ്
തൊഴില്‍ പ്രശ്‌നങ്ങള്‍, കോണ്‍സുലര്‍ കാര്യങ്ങള്‍, വിദ്യാഭ്യാസം, പ്രവാസി ക്ഷേമം തുടങ്ങിയവയെക്കുറിച്ച് ഉദ്യോഗസ്ഥരുമായി നേരിട്ട് സംസാരിക്കാം.
അബൂദബി | ഇന്ത്യന്‍ എംബസിയില്‍ വച്ച് 2026 ജനുവരി 30 (വെള്ളിയാഴ്ച) ഉച്ചക്ക് രണ്ട് മുതല്‍ നാലുമണി വരെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. തൊഴില്‍ പ്രശ്‌നങ്ങള്‍, കോണ്‍സുലര്‍ കാര്യങ്ങള്‍, വിദ്യാഭ്യാസം, പ്രവാസി ക്ഷേമം തുടങ്ങിയവയെക്കുറിച്ച് ഉദ്യോഗസ്ഥരുമായി നേരിട്ട് സംസാരിക്കാം.
പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ അന്ന് ലഭ്യമാകില്ല. നേരിട്ട് വരാന്‍ കഴിയാത്തവര്‍ക്ക് ca.abudhabi@mea.gov.in എന്ന മെയിലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈനായി പങ്കെടുക്കാം.
സ്ഥലം: ഇന്ത്യന്‍ എംബസി, അബൂദബി. കൂടുതല്‍ വിവരങ്ങള്‍ക്ക്: +971 2 4492700.
---- facebook comment plugin here -----




