Connect with us

National

ബെംഗളുരുവില്‍ വീട്ടില്‍ നിന്നും 18 കോടിയുടെ സ്വര്‍ണ്ണവും വജ്രാഭരണങ്ങളും കവര്‍ന്നു; വീട്ടുജോലിക്കാരായ നേപ്പാള്‍ ദമ്പതികള്‍ക്കായി തിരച്ചില്‍

യമലൂരിലെ കെമ്പാപുര മെയിന്‍ റോഡിലുള്ള ബില്‍ഡറായ സീമന്ത് എസ് അര്‍ജുന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്

Published

|

Last Updated

ബെംഗളുരു  | ബെംഗളൂരുവിലെ ഒരു വീട്ടില്‍ നിന്ന് 18 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും വജ്രാഭരണങ്ങളും പണവും കവര്‍ന്ന നേപ്പാളി ദമ്പതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ദിനേഷ്, കമല എന്നീ നേപ്പാളി ദമ്പതികളാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് കണ്ടെത്തല്‍ . ഇവര്‍ ജോലിക്ക് ചേര്‍ന്നിട്ട് വെറും 20 ദിവസമേ ആയിരുന്നുള്ളൂ. യമലൂരിലെ കെമ്പാപുര മെയിന്‍ റോഡിലുള്ള ബില്‍ഡറായ സീമന്ത് എസ് അര്‍ജുന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

ഞായറാഴ്ച രാവിലെ 9 നും ഉച്ചയ്ക്ക് 12.30 നും ഇടയിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ബന്ധുവിന്റെ വീടിന്റെ ഭൂമി പൂജയ്ക്ക് പോയ സമയത്താണ് മോഷണം നടന്നത്.

ഏകദേശം 11.5 കിലോഗ്രാം (ഏകദേശം 17.74 കോടി രൂപ വിലമതിക്കുന്നു), 5 കിലോഗ്രാം ആഭരണങ്ങള്‍ (14.6 ലക്ഷം രൂപ), 11.5 ലക്ഷം രൂപ എന്നിവയാണ് കവര്‍ന്നത്.

 

വീട്ടിലെ മറ്റൊരു ജീവനക്കാരിയായ അംബികയാണ് അലമാരകള്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. ഇരുമ്പ് വടി ഉപയോഗിച്ചാണ് പ്രതികള്‍ ലോക്കറുകള്‍ തകര്‍ത്തത്. പ്രതികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കോ നേപ്പാളിലേക്കോ കടന്നതായി പോലീസ് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് മറത്തഹള്ളി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest