Saudi Arabia
കിംഗ് അബ്ദുൽ അസീസ് റോയൽ റിസർവിലേക്ക് പുതുതായി 75 വന്യജീവികളെ തുറന്നുവിട്ടു
50 അറേബ്യൻ ഒറിക്സുകളും 25 അറേബ്യൻ ഗസലുകളുമെത്തിയതോടെ ആകെ വന്യജീവികളുടെ എണ്ണം പതിനായിരം കവിഞ്ഞു
റിയാദ്|സഊദി അറേബ്യയിലെ റിയാദിന് വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പ്രമുഖ സംരക്ഷിത വനമേഖലയായ കിംഗ് അബ്ദുൽ അസീസ് റോയൽ റിസർവിൽ ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി പുതുതായി 75 വന്യജീവികളെ തുറന്ന് വിട്ടു. കിംഗ് അബ്ദുൽ അസീസ് റോയൽ റിസർവ് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ച് നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് ഡെവലപ്‌മെന്റ് വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിളിലെത്തിക്കുന്നതിന്
ഇത് ആവാസവ്യവസ്ഥയുടെ സുസ്ഥിരതയെ പിന്തുണയ്ക്കുകയും ജൈവവൈവിധ്യം വർദ്ധിപ്പിക്കുന്നതിനും സഹായകമാകും,ഇതോടെ വംശനാശഭീഷണി നേരിടുന്ന ജീവികളെ പ്രചരിപ്പിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനുമുള്ള പരിപാടികളുടെ ഭാഗമായി റോയൽ റിസർവ്വ് കേന്ദ്രത്തിൽ വിട്ടയച്ച ആകെ മൃഗങ്ങളുടെ എണ്ണം പതിനായിരം കവിഞ്ഞതായി റോയൽ റിസർവ് ഡെവലപ്‌മെന്റ് അതോറിറ്റി പറഞ്ഞു
സഊദി ഗ്രീൻ ഇനിഷ്യേറ്റീവിനും രാജ്യത്തിൻറെ പരിവർത്തന പദ്ധതിയായ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്കും പിന്തുണ നൽകിക്കൊണ്ട്, ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനും പരിസ്ഥിതി സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും ദേശീയ ശ്രമങ്ങളുടെ സംയോജനം വർദ്ധിപ്പിക്കുന്ന പ്രധാന പദ്ധതികൾക്ക് പുറമേ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, രാജകീയ സംരക്ഷണ കേന്ദ്രങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് പരിധിയിൽ ഉൾപ്പെടുന്നത്.




