Connect with us

navakerala sadas

നവകേരള സദസ്സിന്റെ ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചു; ബോംബ് ഭീഷണിക്കേസിലെ പ്രതി പിടിയില്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജയിംസ് പാമ്പയ്ക്കല്‍ ആണ് കസ്റ്റഡിയിലായത്

Published

|

Last Updated

കോട്ടയം | നവ കേരള സദസിന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ ബോംബ് ഭീഷണി കേസിലെ പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍.

പാലാ പ്രവിത്താനം സ്വദേശി ജയിംസ് പാമ്പയ്ക്കല്‍ ആണ് പോലീസ് കസ്റ്റഡിയിലായത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ പാലാ കൊട്ടാരമറ്റം ബസ് ടെര്‍മിനലിലെ സ്വീകരണ വേദി തകര്‍ക്കുമെന്ന് ബോംബ് ഭീഷണി മുഴക്കി കത്തെഴുതിയതിന് ഇയാള്‍ അറസ്റ്റിലായിരുന്നു.

നവകേരള സദസിന് വേദിയൊരുങ്ങുന്ന മുന്‍സിപ്പല്‍ സ്റ്റേഡിയത്തിനു മുന്നിലെ റിവര്‍ വ്യൂ റോഡില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിലാണ് ഇയാള്‍ കരി ഓയില്‍ ാെഴിച്ചത്. നേരത്തെ ഇവിടെ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സി പി എം പൊലീസില്‍ പരാതിയും നല്‍കി. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ബോര്‍ഡുകളില്‍ കരിഓയില്‍ ഒഴിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. കരി ഓയില്‍ ഒഴിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

 

---- facebook comment plugin here -----

Latest