Connect with us

cruelty on children

യു പിയില്‍ കുട്ടികളോട് കൊടുംക്രൂരത; മൂത്രം കുടിപ്പിച്ചു, സ്വകാര്യ ഭാഗങ്ങളില്‍ മുളക് തേച്ചു

മോഷണം സംശയിച്ചാണ് 10ഉം 15ഉം വയസ്സുള്ള കുട്ടികള്‍ക്ക് നേരെ കൊടുംക്രൂരത അരങ്ങേറിയത്.

Published

|

Last Updated

സിദ്ധാര്‍ഥ്‌ നഗര്‍ | ഉത്തര്‍ പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്ക് നേരെ കൊടും ക്രൂരത. ബലം പ്രയോഗിച്ച് മൂത്രം കുടിപ്പിക്കുകയും മലദ്വാരത്തില്‍ പച്ചമുളക്ക് തേക്കുകയും ചെയ്തു. സിദ്ധാര്‍ഥ് നഗര്‍ ജില്ലയിലെ പാത്ര ബസാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കൊനാക്തി ചൗരാഹക്ക് സമീപമാണ് സംഭവമുണ്ടായത്.

മോഷണം സംശയിച്ചാണ് 10ഉം 15ഉം വയസ്സുള്ള കുട്ടികള്‍ക്ക് നേരെ കൊടുംക്രൂരത അരങ്ങേറിയത്. ആഗസ്റ്റ് നാലിനാണ് സംഭവം. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് കൊടുംക്രൂരത പുറംലോകമറിഞ്ഞത്.

ഇവരെ കൊണ്ട് പച്ചമുളക് തീറ്റിച്ച ശേഷം കുപ്പിയില്‍ മൂത്രം കുടിക്കാന്‍ കൊടുക്കുകയായിരുന്നു. ഇവരുടെ ശരീരത്തില്‍ അജ്ഞാത വസ്തു കുത്തിവെച്ചിട്ടുമുണ്ട്. അനുസരിച്ചില്ലെങ്കില്‍ അടിക്കുമെന്ന് ആള്‍ക്കൂട്ടം ആക്രോശിക്കുന്നത് വീഡിയോയിലുണ്ട്.

അര്‍ഷാന്‍ എന്ന കോഴിക്കടയില്‍ നിന്ന് പണം മോഷ്ടിച്ചെന്ന് സംശയിച്ചാണ് കുട്ടികളെ കെട്ടിയിട്ട് കൊടുംക്രൂരതക്ക് വിധേയരാക്കിയത്. ഇവരെ മണ്ണില്‍ കമിഴ്ത്തി കിടത്തി കൈകള്‍ രണ്ടും പിന്നോട്ട് കെട്ടി ട്രൗസറുകള്‍ അഴിച്ചാണ് പിന്‍ദ്വാരത്ത് പച്ചമുളക് തേച്ചത്. വേദന കൊണ്ട് കുട്ടികള്‍ അലറിക്കരയുന്നത് വീഡിയോയിലുണ്ട്. ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Latest