Kerala
സിപിഎം പ്രവര്‍ത്തകന്‍ കിണറ്റില്‍ മരിച്ച നിലയില്‍
രാഷ്ട്രീയ അക്രമത്തില്‍ പരുക്കേറ്റ് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു

കണ്ണൂര്‍|സിപിഎം പ്രവര്‍ത്തകനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പാനൂര്‍ വിളക്കോട്ടൂര്‍ സ്വദേശി ജ്യോതിരാജ് (43) ആണ് മരിച്ചത്. രാഷ്ട്രീയ അക്രമത്തില്‍ പരുക്കേറ്റ് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നാണ് വിവരം.
2009ല്‍ ബിജെപി പ്രവര്‍ത്തകര്‍ ജ്യോതിരാജിനെ അതിക്രൂരമായി ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ രണ്ട് കാലുകളിലും വെട്ടേറ്റിരുന്നു. തുടര്‍ന്ന് 2009 മുതല്‍ ജ്യോതിരാജ് ചികിത്സയിലാണ്. ഒരു കാലിലെ വ്രണം മാറാത്ത നിലയിലായിരുന്നു. ശാരീരികാവസ്ഥ മോശമായതിനാല്‍ ഇദ്ദേഹം വീട്ടില്‍ തുടരുകയായിരുന്നു. പോലീസ് എത്തി മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)