Connect with us

Kerala

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; കോടിയേരിയുടെ മടങ്ങിവരവ് ചര്‍ച്ചയായേക്കും

കോടിയേരി മടങ്ങിവരുമെന്ന സൂചന സിപിഎം നേതാക്കള്‍ നല്‍കുമ്പോഴും തീരുമാനം വൈകുകയാണ്

Published

|

Last Updated

തിരുവനന്തപുരം |  സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്റെ തിരിച്ചു വരവ് യോഗത്തില്‍ ചര്‍ച്ചയായേക്കും. കോടിയേരി മടങ്ങിവരുമെന്ന സൂചന സേിപിഎം നേതാക്കള്‍ നല്‍കുമ്പോഴും തീരുമാനം വൈകുകയാണ്. ഇക്കാര്യത്തില്‍ കോടിയേരിയും കാര്യമായ പ്രതികരണം നടത്തിയിട്ടില്ല.

പിബി യോഗത്തിന് ശേഷം ചേരുന്ന സെക്രട്ടറിയേറ്റില്‍ പിബിയിലെ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. മടങ്ങിവരവ് സംബന്ധിച്ച ചോദ്യം ഇന്നലെ വീണ്ടുമുയര്‍ന്നപ്പോഴും ഒഴിഞ്ഞു മാറുന്ന മറുപടിയാണ് കോടിയേരിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. തിരിച്ചുവരവ് തീരുമാനം എടുക്കുമ്പോള്‍ ഏവരെയും അറിയിക്കുമെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരോടുള്ള കോടിയേരിയുടെ മറുപടി.

ഇന്ധന വിലവര്‍ദ്ധനവില്‍ കൂടുതല്‍ നികുതി ഇളവ് ആവശ്യപ്പെട്ട് സിപിഎം തീരുമാനിച്ച കേന്ദ്ര വിരുദ്ധ സമരവും ഒപ്പം സംസ്ഥാനത്തെ വികസന പദ്ധതികള്‍ കേന്ദ്രം തടസപ്പെടുത്തുന്നത് ഉയര്‍ത്തി എല്‍ഡിഎഫ് തീരുമാനിച്ച പ്രതിഷേധവും നടക്കാനിരിക്കെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം

---- facebook comment plugin here -----

Latest