Kerala
തൃക്കാക്കര തിരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് സി പി എം നീക്കം, പ്രതിരോധിക്കും: വി ഡി സതീശന്‍
പി സി ജോര്‍ജിന്റെ അറസ്റ്റ് സര്‍ക്കാര്‍ നടത്തിയ നാടകമാണെന്നും വി ഡി സതീശന്‍. തൃക്കാക്കരയില്‍ ബി ജെ പി-സി പി എം-പിസി ജോര്‍ജ് കൂട്ടുകെട്ടുണ്ട്.

തിരുവനന്തപുരം | തൃക്കാക്കര ഉപ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ സി പി എം നീക്കം നടത്തുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമം. കള്ളവോട്ട് പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. പി സി ജോര്‍ജിന്റെ അറസ്റ്റ് സര്‍ക്കാര്‍ നടത്തിയ നാടകമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. തൃക്കാക്കരയില്‍ ബി ജെ പി-സി പി എം-പിസി ജോര്‍ജ് കൂട്ടുകെട്ടുണ്ട്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാനാണ് ബി ജെ പി ജോര്‍ജിനെ ഇറക്കിയത്. വര്‍ഗീയത പറയുന്നത് ഏത് വിഭാഗമായാലും എതിര്‍ക്കുമെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്കെതിരായ വ്യാജ വീഡിയോക്ക് പിന്നില്‍ സി പി എം ആണെന്നും സതീശന്‍ ആരോപിച്ചു. വീഡിയോയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്നു കണ്ടാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.