Connect with us

vd satheesan

സി പി എം വടകരയില്‍ നടത്തിയത് സംഘപരിവാറിനെ നാണിപ്പിക്കുന്ന വര്‍ഗീയ പ്രചാരണം: വി ഡി സതീശന്‍

പോലീസ് കര്‍ശന നടപടി എടുക്കുന്നില്ലെങ്കില്‍ യു ഡി എഫ് ശക്തമായ പ്രക്ഷോഭം തുടങ്ങും

Published

|

Last Updated

തിരുവനന്തപുരം | സി പി എം വടകരയിലും മലബാറിലാകെയും നടത്തിയത് സംഘപരിവാറിനെ നാണിപ്പിക്കുന്ന വര്‍ഗീയ പ്രചാരണമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി നടത്തിയ വര്‍ഗീയ പ്രചാരണത്തിന് പിന്നില്‍ അറിയപ്പെടുന്ന സി പി എം നേതാക്കള്‍ ആയിരുന്നു. ഹീനമായ വര്‍ഗീയ പ്രചാരണം നടത്തിയവര്‍ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് കര്‍ശന നടപടി എടുക്കുന്നില്ലെങ്കില്‍ യു ഡി എഫ് ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും വി ഡി സതീശന്‍ പറഞ്ഞു. .ടകരയിലെ ‘കാഫിര്‍’ പ്രയോഗം സി പി എം സൃഷ്ടി ആയിരുന്നുവെന്ന് തെളിഞ്ഞു. കേരളത്തെ ഭിന്നിപ്പിക്കാന്‍ സംഘപരിവാര്‍ മെനയുന്ന അതേ തന്ത്രമാണ് വടകരയില്‍ ജയിക്കാന്‍ സി പി എം പുറത്തെടുത്തത്.

താത്ക്കാലിക ലാഭത്തിന് വേണ്ടി പുറത്തെടുത്ത തന്ത്രം സമൂഹത്തില്‍ ആഴത്തിലുള്ള മുറിവേല്‍പ്പിക്കും. സിപിഎമ്മില്‍ നിന്ന് സംഘപരിവാറിലേക്ക് അധിക ദൂരമില്ലെന്ന് ഇതോടെ തെളിഞ്ഞെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

 

---- facebook comment plugin here -----

Latest