Kerala
സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം; മുഖ്യമന്ത്രി പങ്കെടുക്കും
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും
കണ്ണൂര്‍ | സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനമാകും. നിലവിലെ സെക്രട്ടറിയായ എം വി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസമായി തുടരുന്ന സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. വൈകിട്ട് നാലിന് പഴങ്ങാടിയിലാണ് സമാപന സമ്മേളനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും.ജില്ലാ സമ്മേളന നഗരിയില്‍ കര്‍ഷക സമര വിജയ ദിനം ആഘോഷിച്ചു. അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി ഇ പി ജയരാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഈ മാസം 14 മുതല്‍ 16 വരെ കളമശ്ശേരിയില്‍ നടക്കുമെന്ന് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 14 ന് പി ബി അംഗം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം സെമിനാറുകള്‍ സാംസ്‌കാരിക പരിപാടികള്‍, കലാവിരുന്ന്, തുടങ്ങി വിവിധ പരിപാടികള്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.





