Connect with us

Kerala

സിപിഎം പ്രവര്‍ത്തകന്‍ ഒണിയന്‍ പ്രേമന്‍ വധക്കേസ്; പ്രതികളായ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരെയും വെറുതെ വിട്ടു

പ്രതികളായ ഒമ്പത് ബിജെപി പ്രവര്‍ത്തകരെയും തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിടുകയായിരുന്നു.

Published

|

Last Updated

കണ്ണൂര്‍|കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന ഒണിയന്‍ പ്രേമന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രതികളായ ഒമ്പത് ബിജെപി പ്രവര്‍ത്തകരെയും തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിടുകയായിരുന്നു. 2015 ഫെബ്രുവരി 25ന് ചിറ്റാരിപ്പറമ്പ് വച്ചാണ് ഒണിയന്‍ പ്രേമനെ ഒരു സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. രണ്ടു കാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ പ്രേമന്‍ പിറ്റേന്ന് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.

കേസില്‍ അന്ന് 10 ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. പ്രതികള്‍ ആരും തന്നെ കൊലപാതകവുമായി നേരിട്ടു ബന്ധപ്പെട്ടതായി പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല. ഇക്കാരണത്താലാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. കേസിലെ രണ്ടാംപ്രതി ശ്യാമപ്രസാദ് മറ്റൊരു രാഷ്ട്രീയ കൊലപാതകത്തില്‍ കൊല്ലപ്പെട്ടിരുന്നു. സജേഷ് സി, പ്രജീഷ്, നിഷാന്ത്, ലിബിന്‍, വിനീഷ്, രജീഷ്, നിഖില്‍, രഞ്ജയ് രമേശ്, രഞ്ജിത്ത് സിവി എന്നിവരാണ് മറ്റു പ്രതികള്‍.

 

Latest