Kerala
ലൈംഗിക പീഡന പരാതി; ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി
വേണു ഗോപാലകൃഷ്ണന്റെ അറസ്റ്റ് തടയുകയും ചെയ്തു.

കൊച്ചി|ലൈംഗിക പീഡന പരാതിയില്‍ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദേശിച്ച സുപ്രീംകോടതി വേണു ഗോപാലകൃഷ്ണന്റെ അറസ്റ്റ് തടയുകയും ചെയ്തു. ഹണിട്രാപ്പിലൂടെ 30 കോടി രൂപ തട്ടാന്‍ ശ്രമിച്ചെന്ന പരാതിയാണ് കേസില്‍ ആദ്യം പുറത്തു വന്നത്. പിന്നീട് കേസില്‍ വഴിത്തിരിവുണ്ടാകുകയായിരുന്നു.
വേണു ഗോപാലകൃഷ്ണന്‍ നടത്തിയ ലൈംഗിക അതിക്രമം എതിര്‍ത്തതോടെ യുവതിയെ കേസില്‍ കുടുക്കുക ആയിരുന്നുവെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ ഇന്‍ഫോ പാര്‍ക്ക് പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കാച്ചിയിലെ ലിറ്റ്മസ് സെവന്‍ ഐടി സ്ഥാപനത്തിന്റെ സിഇഒ വേണു ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്. ഗുരുതര ആരോപണമാണ് യുവതി ഉയര്‍ത്തിയത്. വേണു ഗോപാലകൃഷ്ണന്‍ തൊഴിലിടത്തില്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് അടക്കം യുവതി പരാതി നല്‍കിയിരുന്നു.