Connect with us

Kerala

വയനാട്ടില്‍ വന്യജീവി ആക്രമണം; വിദ്യാര്‍ഥിക്ക് പരുക്കേറ്റു

തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരുക്കേറ്റത്. വീടിനു സമീപം കളിക്കുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമിച്ചത് പുലിയാകാനാണ് സാധ്യതയെന്ന് വനുവകുപ്പ്

Published

|

Last Updated

മാനന്തവാടി | വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരുക്കേറ്റു. തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരുക്കേറ്റത്.

വീടിനു സമീപം കളിക്കുന്നതിനിടെയായിരുന്നു ആക്രമണം. കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമിച്ചത് പുലിയാകാനാണ് സാധ്യതയെന്ന് വനുവകുപ്പ് പറഞ്ഞു.

Latest