Connect with us

National

ഝാര്‍ഖണ്ഡില്‍ ഇന്‍ഡ്യ സഖ്യത്തില്‍ നിന്ന് സിപിഐ പിന്മാറി

14 ലോക്സഭ സീറ്റുകളില്‍ എട്ട് സീറ്റുകളില്‍ സിപിഐ ഒറ്റയ്ക്ക് മത്സരിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി|കോണ്‍ഗ്രസ് – ജെഎംഎം-ആര്‍ജെഡി സഖ്യം സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് വിളിക്കാത്ത സാഹചര്യത്തില്‍ ഝാര്‍ഖണ്ഡില്‍ ഇന്‍ഡ്യ സഖ്യത്തില്‍ നിന്ന് സിപിഐ പിന്മാറി. 14 ലോക്സഭ സീറ്റുകളില്‍ എട്ട് സീറ്റുകളില്‍ സിപിഐ ഒറ്റയ്ക്ക് മത്സരിക്കും. സി.പി.ഐ ഝാര്‍ഖണ്ഡ് സംസ്ഥാന സെക്രട്ടറി മഹേന്ദ്ര പതക് ആണ് ഇക്കാര്യം അറിയിച്ചത്.

സ്ഥാനാര്‍ത്ഥികളെ മാര്‍ച്ച് 16 ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സഖ്യം സീറ്റ് വിഭജനം വൈകിപ്പിക്കുന്നതുകൊണ്ടാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് മഹേന്ദ്ര പതക് വ്യക്തമാക്കി.

അതേസമയം, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ദേശീയ തലത്തില്‍ നടന്നുവരികയാണെന്ന് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച വക്താവ് മനോജ് പാണ്ഡെ പറഞ്ഞു. സി.പി.ഐ സംസ്ഥാന ഘടകം ഇന്‍ഡ്യ സഖ്യത്തില്‍ നിന്നും പിന്നോട്ടു പോകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

 

 

 

---- facebook comment plugin here -----

Latest