Connect with us

Kerala

കെഎസ്ആര്‍ടിസിക്ക് സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചു; മന്ത്രി കെ എന്‍ ബാലഗോപാല്‍

പെന്‍ഷന്‍ വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്.

Published

|

Last Updated

തിരുവനന്തപുരം| കെഎസ്ആര്‍ടിസിക്ക് സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ച് സര്‍ക്കാര്‍. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പെന്‍ഷന്‍ വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്. ഈ വര്‍ഷം ഇതിനകം 1,201.56 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കി. പെന്‍ഷന്‍ വിതരണത്തിന് 731.56 കോടി രൂപയും പ്രത്യേക സഹായമായി 470 കോടി രൂപയുമാണ് ലഭിച്ചത്.

ഈ വര്‍ഷം ബജറ്റില്‍ കോര്‍പ്പറേഷനായി 900 കോടി രൂപയാണ് നീക്കിവച്ചത്. ബജറ്റ് വകയിരുത്തലിനുപുറമെ 301.56 കോടി രൂപകൂടി ഇതിനകം കെഎസ്ആര്‍ടിസിക്ക് ലഭ്യമായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 8,027.72 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 5,002 കോടി രൂപ ലഭിച്ചിരുന്നു.

 

---- facebook comment plugin here -----

Latest