Connect with us

Covid Kerala

കേരളത്തിൽ ഇന്ന് 2,373 പേര്‍ക്ക് കൊവിഡ്; ഏഴ് മരണം

21,664 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 2,373 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 407, എറണാകുളം 405, കോട്ടയം 248, കൊല്ലം 194, കോഴിക്കോട് 172, ഇടുക്കി 161, തൃശൂര്‍ 141, ആലപ്പുഴ 131, പത്തനംതിട്ട 121, മലപ്പുറം 101, വയനാട് 90, കണ്ണൂര്‍ 89, പാലക്കാട് 75, കാസര്‍ഗോഡ് 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,747 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 88,270 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 86,636 പേര്‍ വീട്/ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനിലും 1,634 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 231 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 21,664 കോവിഡ് കേസുകളില്‍, 8.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 45 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 44 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,597 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2,237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 102 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5,525 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 572, കൊല്ലം 474, പത്തനംതിട്ട 196, ആലപ്പുഴ 302, കോട്ടയം 766, ഇടുക്കി 195, എറണാകുളം 964, തൃശൂര്‍ 562, പാലക്കാട് 238, മലപ്പുറം 258, കോഴിക്കോട് 570, വയനാട് 224, കണ്ണൂര്‍ 170, കാസര്‍ഗോഡ് 34 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 21,664 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,16,369 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

---- facebook comment plugin here -----

Latest