Connect with us

National

രാജ്യത്ത് 10,549 പേര്‍ക്ക് കൂടി കൊവിഡ്; ഇന്നലത്തേതിനേക്കാള്‍ 15.6 ശതമാനം കൂടുതല്‍

കൊവിഡ് ബാധിച്ച് 488 മരണങ്ങളും രേഖപ്പെടുത്തി.

Published

|

Last Updated

ന്യൂഡല്‍ഹി| കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 10,549 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് 488 മരണങ്ങളും രേഖപ്പെടുത്തി. രാജ്യത്തെ മൊത്തം കൊവിഡ് കേസുകള്‍ 3,45,55,431 ആയി. മൊത്തം മരണസംഖ്യ 4,67,468 ആയി ഉയര്‍ന്നു.

ഇന്ത്യയിലെ സജീവ കേസുകള്‍ ഇപ്പോള്‍ 1,10,133 ആണ്. 539 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കേസുകള്‍ ആണ്. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 98.33 ശതമാനമാണ്. ഇത് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇന്ത്യ ഇതുവരെ 120 കോടിയിലധികം കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ നല്‍കി. ഇന്ന് രേഖപ്പെടുത്തിയ 488 പുതിയ മരണങ്ങളില്‍ 384 പേര്‍ കേരളത്തിലും 50 പേര്‍ മഹാരാഷ്ട്രയില്‍ നിന്നുമാണ്.