Kerala
വിചാരണ കൂടാതെ ജയിലിലയക്കരുതെന്ന് കോടതി; പരാമര്‍ശം ഏഷ്യാനെറ്റിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍
തെറ്റ് ചെയ്‌തെങ്കില്‍ വിചാരണക്കു ശേഷം മാത്രമേ ജയിലിലയക്കേണ്ട കാര്യം തീരുമാനിക്കൂ.

കൊച്ചി | വിചാരണ കൂടാതെ ആരെയും ജയിലിലാക്കരുതെന്ന് കോടതി. ഏഷ്യാനെറ്റിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസിലാണ് കോടതി പരാമര്‍ശം.
വാര്‍ത്ത നല്‍കിയതിന് മാധ്യമ പ്രവര്‍ത്തകരെ ജയിലിലയക്കാന്‍ പാടില്ല. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് മാധ്യമ പ്രവര്‍ത്തനത്തിന് സ്വാതന്ത്ര്യമുണ്ട്.
തെറ്റ് ചെയ്‌തെങ്കില്‍ വിചാരണക്കു ശേഷം മാത്രമേ ജയിലിലയക്കേണ്ട കാര്യം തീരുമാനിക്കൂ. ഏഷ്യാനെറ്റ് ന്യൂസിനെതിരായ കേസിലെ ആരോപണങ്ങള്‍ ഗുരുതരമല്ലെന്നും കോടതി വ്യക്തമാക്കി.
---- facebook comment plugin here -----