National
ലൈംഗികാതിക്രമക്കേസില്‍ മുന്‍ എം പി കുറ്റക്കാരൻ; ശിക്ഷാവിധി നാളെ
ഹസന്‍ മുന്‍ എം പിയും ജെ ഡി എസ് നേതാവുമായ പ്രജ്വല്‍ രേവണ്ണക്കെതിരെയാണ് വിധി

ബെംഗളൂരു | ലൈംഗികാതിക്രമക്കേസില്‍ ഹസന്‍ മുന്‍ എം പിയും ജെ ഡി എസ് നേതാവുമായ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരാനെന്ന് കോടതിയുടെ കണ്ടെത്തൽ. പ്രത്യേക കോടതി വിധിയിൽ നാളെ ശിക്ഷ പ്രഖ്യാപിക്കും.
സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിലിന് വിധേയനാക്കിയെന്നാണ് പ്രജ്വൽ രേവണ്ണക്കെതിരായ കേസ്. ഈ ദൃശ്യങ്ങൾ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമായത്.
മൂവായിരത്തിലേറെ വീഡിയോകളാണ് ഇത്തരത്തിൽ പുറത്തുവന്നിരുന്നത്. പോലീസിൽ പരാതി ലഭിച്ചതോടെ 2024 ഏപ്രിൽ 27ന് പ്രജ്ജ്വൽ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഒടുവിൽ മേയ് 31ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ പ്രജ്വലിനെ ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
---- facebook comment plugin here -----