Kerala
കൊല്ലത്ത് ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ
ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് സൂചന

കൊല്ലം | കൊല്ലം എരൂരിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ വിളക്കുപാറ ചാഴിക്കുളം നിരപ്പിൽ റെജി വിലാസത്തിൽ റെജി (56), ഭാര്യ പ്രശോഭ (48) എന്നിവരാണ് മരിച്ചത്. റെജിയെ തൂങ്ങി മരിച്ച നിലയിലും പ്രശോഭായെ രക്തം വാർന്നു മരിച്ച നിലയിലുമാണ് കണ്ടത്.
ഉച്ചക്ക് 2.30നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതതെന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നും ഇന്നലെ ഇരുവരും തമ്മിൽ വീട്ടിൽ വഴക്കുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ഏരൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടി ആരംഭിച്ചു.
(ആത്മഹത്യയല്ല പരിഹാരം.1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
---- facebook comment plugin here -----