International
ചെലവ് ചുരുക്കല്‍; 7000ത്തോളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഡിസ്നി
ഡിസ്‌നിയിലെ നിലവിലുള്ള ജീവനക്കാരുടെ 3.6 ശതമാനമാണ് ഇപ്പോള്‍ കമ്പനി പിരിച്ചു വിടുന്നത്.

ന്യൂഡല്‍ഹി| ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി വാള്‍ട്ട് ഡിസ്‌നി. 7000ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഡിസ്നി പ്രഖ്യാപിച്ചു. 5.5 ബില്യണ്‍ ഡോളര്‍ ചെലവ് ലാഭിക്കുന്നതിനും ബിസിനസ് ലാഭകരമാക്കുന്നതിനും വേണ്ടിയാണ് പിരിച്ചു വിടല്‍.
ഡിസ്‌നിയിലെ നിലവിലുള്ള ജീവനക്കാരുടെ 3.6 ശതമാനമാണ് ഇപ്പോള്‍ കമ്പനി പിരിച്ചു വിടുന്നത്. കമ്പനി അവരുടെ പ്രധാന ബ്രാന്‍ഡുകളിലേക്കും ഫ്രാഞ്ചൈസികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍, ബിസിനസ് കൂടുതല്‍ ലാഭകരമാക്കാന്‍ ചെലവ് കുറയ്ക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് സിഇഒ ബോബ് ഐഗറിന്‍ വ്യക്തമാക്കി.
---- facebook comment plugin here -----