Kerala
ഭരണഘടനയെ കുറിച്ച് വിവാദ പരാമര്‍ശം; മന്ത്രി സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്ക് പരാതി
മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നേതാവ് സന്ദീപ് വാചസ്പതിയാണ് പരാതി നല്‍കിയത്.

തിരുവനന്തപുരം | ഇന്ത്യന്‍ ഭരണഘടനയെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്ക് പരാതി. മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നേതാവ് സന്ദീപ് വാചസ്പതി പരാതി നല്‍കിയത്. ഗവര്‍ണറെ കണ്ട് നേരിട്ട് പരാതി നല്‍കാനും ബി ജെ പി തീരുമാനിച്ചിട്ടുണ്ട്. വൈകീട്ട് നാലിന് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഗവര്‍ണറെ കാണും. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി ശ്രീകുമാര്‍ പത്തനംതിട്ട എസ് പിക്ക് പരാതി നല്‍കി.
മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, മന്ത്രി രാജിവെക്കേണ്ട കാര്യമില്ലെന്നാണ് സി പി എം നിലപാട്. നാവ് പിഴയാകാമെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഒരു മന്ത്രി പറയാന്‍ പാടില്ലാത്തത് പറഞ്ഞെന്ന് ജസ്റ്റിസ് കെമാല്‍ പാഷ കുറ്റപ്പെടുത്തി.