Kerala
ചിലന്തിയാറില്‍ നിര്‍മിക്കുന്നത് തടയണ മാത്രം; തമിഴ്‌നാടിന്റെ തെറ്റിദ്ധാരണ നീക്കിയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
മുല്ലപ്പെരിയാറില്‍ കേരളം പുതിയ അണക്കെട്ട് നിര്‍മിക്കുന്നു എന്നത് തമിഴ്‌നാടിന്റെ തെറ്റിദ്ധാരണയാണ്.
		
      																					
              
              
            ഇടുക്കി | വട്ടവടയിലെ ചിലന്തിയാറില്‍ ജലവിഭവ വകുപ്പ് നിര്‍മിക്കുന്നത് തടയണ മാത്രമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറില്‍ കേരളം പുതിയ അണക്കെട്ട് നിര്‍മിക്കുന്നു എന്നത് തമിഴ്‌നാടിന്റെ തെറ്റിദ്ധാരണയാണ്.
ചിലന്തിയാറില്‍ വെള്ളച്ചാട്ടമായതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് തടയണ നിര്‍മിക്കുന്നത്.
പ്രദേശം സന്ദര്‍ശിച്ച് തമിഴ്‌നാട് പ്രതിനിധികള്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
