Kerala
കര്‍ണാടകയിലെ വിജയം കേരളത്തിലും കോണ്‍ഗ്രസ് ആവര്‍ത്തിക്കും: കെ സുധാകരന്‍
കര്‍ണാടകയുടെ വിജയത്തിന്റെ കരുത്തില്‍ കേരളത്തിലും അഴിമതി വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുമെന്നു സതീശന്‍

തിരുവനന്തപുരം | കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ് കര്‍ണാടകയിലെ വലിയ വിജയമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയ വിജയം തുടക്കമാണ്,അത് കേരളത്തിലും ആവര്‍ത്തിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
ജനങ്ങളുടെ വികാരങ്ങള്‍ക്കനുസരിച്ച് കോണ്‍ഗ്രസിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നതിന് ഉദാഹരണമാണിത്. ഈ വിജയം ഞങ്ങള്‍ നേരത്തെ കണ്ടതാണ് 130 സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു.
കര്‍ണാടകയിലേത് വര്‍ഗീയതക്കും അഴിമതിക്കും എതിരായ പോരാട്ടത്തിന്റെ വിജയമാണെന്ന ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് എതിരായ സംഘപരിവാര്‍ നീക്കത്തിനുള്ള മറുപടിയാണ് വിജയം. കര്‍ണാടകയുടെ വിജയത്തിന്റെ കരുത്തില്‍ കേരളത്തിലും അഴിമതി വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുമെന്നും സതീശന്‍ പറഞ്ഞു.
ബി ജെ പിയെ നേരിടാന്‍ കോണ്‍ഗ്രസിന് തന്നെയാണ് കരുത്തുള്ളതെന്ന് തെളിഞ്ഞുവെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു.രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ ക്രൗഡ് പുള്ളറെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.