National
ഷിംല മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്
ബി.ജെ.പിക്ക് ഏഴ് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. സി.പി.എം ഒരു സീറ്റില്‍ വിജയിച്ചു.

ഷിംല (ഹിമാചല്‍പ്രദേശ്)| ഷിംല മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 10 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആകെയുള്ള 34 സീറ്റുകളില്‍ 20 സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചു.
ബി.ജെ.പിക്ക് ഏഴ് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. സി.പി.എം ഒരു സീറ്റില്‍ വിജയിച്ചു.
ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 59 ശതമാനം വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. 2022 ജൂണില്‍ തന്നെ മുന്‍സിപ്പല്‍ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയായിരുന്നു. വാര്‍ഡ് പുനര്‍നിര്‍ണയം സംബന്ധിച്ച കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് നീണ്ടുപോയത്.
---- facebook comment plugin here -----