Kerala
മദ്യപിക്കുന്നതിനിടെ സംഘര്‍ഷം; മര്‍ദനമേറ്റ യുവാവ് മരിച്ചു
ധനേഷും സുഹൃത്തുക്കളുമായ നാല് പേരും ചേര്‍ന്ന് ധനേഷിന്റെ വീട്ടില്‍ വെച്ച് മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളിലൊരാളുമായി അടിപിടിയുണ്ടായിരുന്നു.

തൃശൂര്‍ | മദ്യപിക്കുന്നതിനിടെയുള്ള സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു.ശ്രീനാരായണപുര പടിഞ്ഞാറെ വെമ്പല്ലൂരിലാണ് സംഭവം. സുനാമി കോളനിയില്‍ താമസിക്കുന്ന കാവുങ്ങല്‍ ധനേഷ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. ധനേഷും സുഹൃത്തുക്കളുമായ നാല് പേരും ചേര്‍ന്ന് ധനേഷിന്റെ വീട്ടില്‍ വെച്ച് മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളിലൊരാളുമായി അടിപിടിയുണ്ടായിരുന്നു.
.ഇതിന് ശേഷം അഞ്ചരയോടെ ധനേഷ് റോഡില്‍ വീണ് കിടക്കുന്നുവെന്ന വിവരം കിട്ടിയെത്തിയ പോലീസ് ഇയാളെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, പോസ്റ്റ്‌മോര്‍ട്ടത്തിലേ മരണകാരണം വ്യക്തമാവൂ എന്ന് പോലീസ് അറിയിച്ചു.