Kerala
സെക്രട്ടറിയേറ്റിലെ സംഘര്‍ഷം; ആറ് ജീവനക്കാര്‍ക്കെതിരെ കേസ്
രണ്ട് ട്രെഷറി ജീവനക്കാര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
തിരുവനന്തപുരം | സെക്രട്ടറിയേറ്റ് വളപ്പില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ആറ് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് ട്രെഷറി ജീവനക്കാര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനുള്ളിലാണ് സെക്രട്ടറിയേറ്റ് – ട്രഷറി ജീവനക്കാര്‍ തമ്മില്‍ സംഘര്‍മുണ്ടായത്. കാന്റീനില്‍ ഭക്ഷണം കഴിക്കാനെത്തിയ സെക്രട്ടറിയേറ്റ് വളപ്പിലെ സബ് ട്രഷറി ജീവനക്കാര്‍ വെള്ളം നിറച്ചുവച്ചില്ലെന്നാരോപിച്ച് ജഗ്ഗ് നിലത്തടിക്കുകയും കാന്റീന്‍ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം. ഇതോടെ കൈയാങ്കളിയായത്. സബ് ട്രഷറിയിലെ എന്‍ജിഒ യൂണിന്റെ സജീവ പ്രവര്‍ത്തകരായ അമല്‍, സോമന്‍ എന്നിവരും സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. ജീവനക്കാരുടെ കൈയാങ്കളി ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തര്‍ക്കുനേരെ സെക്രട്ടറിയേറ്റ് ജീവനക്കാരും കൈയേറ്റത്തിന് മുതിര്‍ന്നിരുന്നു