sfi- abvp conflict
പാലക്കാട് വിക്‌ടോറിയ കോളജില്‍ സംഘര്‍ഷം
എസ് എഫ് യൂണിറ്റ് സെക്രട്ടറിയടക്കം പത്ത് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
പാലക്കാട് | പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍ എസ് എഫ് ഐ-എ ബി വി പി സംഘര്‍ഷം. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അടക്കം പത്ത് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് വിദ്യാര്‍ഥികളുടെ പരുക്ക് സാരമുള്ളതാണ്. കൊടി കത്തിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് ഏറ്റമുട്ടലുണ്ടായത്. പുറത്ത് നിന്ന് എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സഹായത്തോടെ എ ബി വി പി ആക്രമണം നടത്തുകയായിരുന്നെന്ന് എസ് എഫ് ഐ ആരോപിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍ കയറിയും വിദ്യാര്‍ഥികളെ മര്‍ദിച്ചതായാണ് വിവരം. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് കോളജിന് കാവല്‍ ഏര്‍പ്പെടുത്തി.
---- facebook comment plugin here -----





