Kannur
പരാതി നല്‍കാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന്; അഭിഭാഷകര്‍ക്കെതിരെ കേസ്
ഇരുവരും യുവതിയെ ഒന്നര വർഷം പീഡിപ്പിച്ചെന്നാണ് പരാതി.

തലശേരി | വിവാഹമോചനത്തിന് പരാതി കൊടുക്കാന്‍ എത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു. അഭിഭാഷകരായ എം ജെ ജോണ്‍സണ്‍, കെ കെ ഫിലിപ്പ് എന്നിവര്‍ക്കെതിരെയാണ് തലശ്ശേരി ടൗണ്‍ പോലീസ് കേസെടുത്തത്. ഇരുവരും യുവതിയെ ഒന്നര വർഷം പീഡിപ്പിച്ചെന്നാണ് പരാതി.
2021 ഒക്ടോബര്‍ മുതല്‍ 2023 ഫെബ്രുവരി വരെയുള്ള കാലയളവിൽ തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പ്രതികളുടെ ഓഫീസില്‍ വെച്ചും ജോണ്‍സണ്‍ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ വെച്ചും ലൈംഗികമായി പീഡിപ്പിച്ചതായാണ് കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതി. യുവതി കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി അയച്ചു കൊടുക്കുകയും പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസെടുക്കുകയുമായിരുന്നു.
വിവാഹ മോചനത്തിന് പരാതി കൊടുക്കാനെത്തിയതായിരുന്നു യുവതി. ടൗണ്‍ സി ഐ അനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.