Kerala
വിജയത്തിളക്കവുമായി സിഎം സെന്റര്‍ ഐഫര്‍ അക്കാദമി
ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് എം.ബി.ബി.എസ് പ്രവേശനം ലഭിക്കുന്ന രീതിയിലാണ് ഐഫര്‍ അക്കാദമി വിദ്യാര്‍ഥികള്‍ നീറ്റ് റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്

കോഴിക്കോട് | എംബിബിഎസ് പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്തമാക്കി സിഎം സെന്റര്‍ ഐഫര്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍. മുഹമ്മദ് ഹാഷിം മഞ്ചേരി, മുഹമ്മദ് സഫ്വാന്‍ കൊണ്ടോട്ടി, ഇനായത്തുള്ള ഫാറൂഖി മഹാരാഷ്ട്ര എന്നിവരാണ് ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്തമാക്കിയത്.
ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് എം.ബി.ബി.എസ് പ്രവേശനം ലഭിക്കുന്ന രീതിയിലാണ് ഐഫര്‍ അക്കാദമി വിദ്യാര്‍ഥികള്‍ നീറ്റ് റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്. ഉന്നത റാങ്ക് നേടിയ വിദ്യാര്‍ത്ഥികളെ സി.എം സെന്റര്‍ ഐഫര്‍ ചെയര്‍മാന്‍ ടി.കെ അബ്ദുറഹ്മാന്‍ ബാഖവി , ഐഫര്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ അനുമോദിച്ചു.