Kerala
കഴുത്തില്‍ തോര്‍ത്ത് കുരുങ്ങി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
കോട്ടയം കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേല്‍ സുനീഷിന്റെ മകന്‍ വി എസ് കിരണ്‍ (14) ആണ് മരിച്ചത്.

കോട്ടയം | സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേല്‍ സുനീഷിന്റെ മകന്‍ വി എസ് കിരണ്‍ (14) ആണ് മരിച്ചത്. വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെയാണ് സംഭവം.
തുണിയിടുന്ന അയയില്‍ തോര്‍ത്ത് കെട്ടിയാടുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാതാവ് റോഷ്‌നി കുളിക്കുന്നതിനിടെയാണ് സംഭവം. ഉടനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ചേര്‍പ്പുങ്കിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തിടനാട് പഞ്ചായത്തിലെ അമ്പാറനിരപ്പേല്‍ ഭാഗത്ത് മാതാവ് റോഷ്‌നിയോടൊപ്പം വാടകയ്ക്ക് താമസിക്കുകയാണ് ഇവര്‍.
ഭരണങ്ങാനം സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് കിരണ്‍. കൃഷ്ണപ്രിയയാണ് സഹോദരി. തിടനാട് പോലീസ് മേല്‍നടപടി സ്വീകരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് സുനീഷിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.