National
അഭിജിത് ദീപ്കേയ്ക്ക് ടൈഫോയിഡ് സ്ഥിരീകരിച്ചു; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കും വരെ പോരാട്ടം തുടരും
ഇന്ന് 3.30ന് വീണ്ടും സിജെപി പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. വഴങ്ങിയില്ലെങ്കില്‍ രാജ്യമാകെ പ്രക്ഷോഭം പടരുമെന്നും നേതാക്കള്‍
ന്യൂഡല്‍ഹി|ജന്തര്‍ മന്തറില്‍ പ്രതിഷേധമിരിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജിത് ദീപ്കേയ്ക്ക് ടൈഫോയിഡ് സ്ഥിരീകരിച്ചു. രക്തപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് അഭിജിത് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യാവസ്ഥ മോശമായിരുന്നെന്ന് അഭിജിത് പങ്കുവച്ച വീഡിയോയില്‍ പറയുന്നു. ഇന്ന് രക്തപരിശോധനാ ഫലത്തിലാണ് ടൈഫോയിഡ് സ്ഥിരീകരിച്ചതെന്നും ചികിത്സ തുടരുകയാണെന്നും അഭിജിത് പറഞ്ഞു. പ്രതിഷേധം സമാധാപരമായി നിലനിര്‍ത്തുന്ന എല്ലാവര്‍ക്കും നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കും വരെ തങ്ങള്‍ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് 3.30ന് വീണ്ടും സിജെപി പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. വഴങ്ങിയില്ലെങ്കില്‍ രാജ്യമാകെ പ്രക്ഷോഭം പടരുമെന്ന മുന്നറിയിപ്പും നേതാക്കള്‍ നല്‍കി.
വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്ന ജന്തര്‍മന്തറില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ അധിക ബാരിക്കേഡുകളും നിരത്തിയിട്ടുണ്ട്.
Content Highlights:
Cockroach Janata Party founder Abhijit Deepke, protesting at Jantar Mantar, has been diagnosed with typhoid. Despite his health condition, he stated the protest will continue until Education Minister Dharmendra Pradhan resigns. Police security has been intensified at the protest site.


