Kerala
നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്ന് മാറ്റി
ഒന്നിലധികം പേരിലേക്ക് രോഗം പടരാതിരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തിന് സാധിച്ചതായി ആരോഗ്യമന്ത്രി
കോഴിക്കോട്| നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയില്‍ പുരോഗതി. രോഗിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഇയാളുടെ നിപ പരിശോധന ഫലങ്ങള്‍ നെഗറ്റീവാണ്. നേരത്തെ രാമനാട്ടുകര മുനിസിപ്പാലിറ്റി 5ാം വാര്‍ഡില്‍ നിപ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിരീക്ഷണം പിന്‍വലിച്ചിരുന്നു. ജൂണ്‍ 11ന് റിപ്പോര്‍ട്ട് ചെയ്തിന് ശേഷം 42 ദിവസം പിന്നിടുമ്പോഴും പുതിയ രോഗബാധിതരില്ലാത്ത സാഹചര്യത്തിലാണിത്.
നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതല്‍ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പ്രദേശത്തും രോഗി സന്ദര്‍ശിച്ചിരുന്ന ആശുപത്രികള്‍ തൊഴിലിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയത്. കണ്‍ടൈന്‍മെന്റ് സോണ്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെടുത്തുന്ന നടപടികളിലേക്കു കടക്കാതെ രോഗം നിയന്ത്രിക്കാനായതായി ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ഒന്നിലധികം പേരിലേക്ക് രോഗം പടരാതിരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തിന് സാധിച്ചതായും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights:
A Nipah patient from Ramanattukara in Kozhikode has shown progress and was removed from ventilator. His test results turned negative. Health Minister K Muralidharan stated that precautionary measures prevented the virus from spreading further without affecting the daily lives of residents.

