Connect with us

Kerala

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യം; ഭരണഘടന കയ്യിലേന്തി റാപ്പര്‍ വേടന്റെ ആസാദി യാത്ര ഞായറാഴ്ച

ഡല്‍ഹി പ്രക്ഷോഭത്തെ അനുകൂലിച്ച് കഴിഞ്ഞ ദിവസം പനമ്പള്ളി നഗറില്‍ സംഘടിപ്പിച്ച വേടന്‍ പങ്കെടുത്ത പരിപാടിക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

Published

|

Last Updated

കൊച്ചി| ഡല്‍ഹിയില്‍ കോക്രോച്ച് ജനതാപാര്‍ട്ടി(സിജെപി)യുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാപ്പര്‍ വേടന്റെ ആസാദി യാത്ര കൊച്ചിയില്‍ നടക്കും. ഞായറാഴ്ച
വൈകിട്ട് മൂന്ന് മണിക്ക് ഭരണഘടന ഉയര്‍ത്തിപ്പിടിച്ചായിരിക്കും പദയാത്ര.

ഡല്‍ഹി പ്രക്ഷോഭത്തെ അനുകൂലിച്ച് കഴിഞ്ഞ ദിവസം പനമ്പള്ളി നഗറില്‍ സംഘടിപ്പിച്ച വേടന്‍ പങ്കെടുത്ത പരിപാടിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വേടന്റെ മാനേജര്‍ വിഗ്‌നേഷിനും കണ്ടാലറിയാവുന്ന 99 പേര്‍ക്കെതിരെയുമായിരുന്നു എറണാകുളം ടൗണ്‍ സൗത്ത് പോലീസ് കേസെടുത്തത്. പോലീസിന്റെ അനുമതിയില്ലാതെ പരിപാടി നടത്തിയെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് നാളത്തെ ആസാദി യാത്ര.

അതേസമയം, വേടന്റെ പരിപാടിക്കെതിരെ കേസെടുത്തതില്‍ രൂക്ഷവിമര്‍ശനവുമായി സിപിഐഎം രംഗത്തെത്തിയിരുന്നു. ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിക്കൊപ്പം സമരം, കേരളത്തില്‍ സമരക്കാര്‍ക്കെതിരെ കേസ് എന്നതാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ ലൈന്‍ എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. വേടനെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

Content Highlights:
Rapper Vedan will lead an Azadi Yatra in Kochi in solidarity with the CJP student protest in Delhi. The rally comes after police registered a case against a previous event he attended. CPIM Secretary MV Govindan criticized the police action and demanded the withdrawal of the case.

 

---- facebook comment plugin here -----

Latest