Kerala
വീണ ടി സേവനമൊന്നും നല്‍കിയിട്ടില്ല; പണം നല്‍കിയത് പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരില്‍; ശശിധരന്‍ കര്‍ത്തയുടെ മൊഴി പുറത്ത്
2024 ഏപ്രിലില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ശശിധരന്‍ കര്‍ത്ത മൊഴി നല്‍കിയിട്ടുള്ളത്.
കൊച്ചി|സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ ടി വീണയ്ക്കും പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുരുക്കായി ശശിധരന്‍ കര്‍ത്തയുടെ മൊഴി. പിണറായി വിജയനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് കമ്പനിക്ക് പണം നല്‍കിയതെന്നും വീണ സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്നുമാണ് ശശിധരന്‍ കര്‍ത്തയുടെ മൊഴി. 2024 ഏപ്രിലില്‍ വീട്ടില്‍ വച്ച് ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ശശിധരന്‍ കര്‍ത്ത ഇത്തരത്തില്‍ മൊഴി നല്‍കിയത്.
വീണ സിഎംആര്‍എല്ലിന് ഒരുവിധ സേവനവും നല്‍കിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വീണയ്ക്കെതിരെ ഇഡി അന്വേഷണവും നടക്കുകയാണ്. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വീണയുടെ 16.5 ലക്ഷം രൂപയുടെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. സ്വന്തം പേരിലും കമ്പനികളുടെ പേരിലും നിക്ഷേപിച്ച പണമാണിത്.
വീണയുടെ മറ്റൊരു കമ്പനിയായ ലേക്കര്‍ ഇന്ത്യയുടെ 15. 5 ലക്ഷം രൂപയും മരവിപ്പിച്ചിട്ടുണ്ട്. വീണയുടെ ലോക്കറും മരവിപ്പിച്ചവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. വീണയുടെ അക്കൗണ്ടില്‍ 1.37 ലക്ഷം രൂപയാണുള്ളത്. എക്സാലോജിക്കിന്റെ അക്കൗണ്ടില്‍ 27,585. ശശിധരന്‍ കര്‍ത്തയുടെയും കുടുംബാംഗങ്ങളുടെയും 26 കോടിയും മരവിപ്പിച്ചു.
കേസില്‍ വീണയ്ക്കെതിരെ നടപടികള്‍ തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് രണ്ടു പ്രാവശ്യം ഇഡി ഉദ്യോഗസ്ഥര്‍ വീണയെ ചോദ്യം ചെയ്തിരുന്നു. വീണയുടെയും സിഎംആര്‍എല്‍ അധികൃതരുടെയും മൊഴികള്‍ തമ്മില്‍ വൈരുധ്യമുള്ളതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. താന്‍ സിഎംആര്‍എല്ലിന് സേവനം നല്‍കിയതിന്റെ രേഖകളൊന്നും തന്റെ കൈവശം ഇല്ലെന്നായിരുന്നു വീണ ഇഡിയ്ക്ക് മുന്‍പാകെ വ്യക്തമാക്കിയത്.
Content Highlights:
CMRL MD Sasidharan Kartha stated money was paid to T Veena due to closeness with Pinarayi Vijayan without any service. ED froze accounts worth lakhs linked to Veena and Exalogic. Investigators noted major contradictions between statements of Veena and CMRL officials.SEO (English):

