Connect with us

Kerala

കൊച്ചിയില്‍ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്; രണ്ട് ബിഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍

മണിക്കൂറിന് 50 രൂപ കൂലിയ്ക്ക് ജോലി ചെയ്യാനായിരുന്നു കുട്ടികളെ കൊണ്ടുവന്നത്.

Published

|

Last Updated

കൊച്ചി| കൊച്ചിയില്‍ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്. ബിഹാറില്‍ നിന്ന് ഓടക്കാലിയിലെ പ്ലൈവുഡ് ഫാക്ടറിയിലേക്കാണ് കുട്ടികളെ എത്തിച്ചത്. മണിക്കൂറിന് 50 രൂപ കൂലിയ്ക്ക് ജോലി ചെയ്യാനായിരുന്നു കുട്ടികളെ കൊണ്ടുവന്നത്. സംഭവത്തില്‍ രണ്ട് ബിഹാര്‍ സ്വദേശികള്‍ അറസ്റ്റിലായി. സുനില്‍ മണ്ഡല്‍, ഡബ്ലു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കുട്ടികളെ എത്തിച്ച ഏജന്റിനായി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ഇവര്‍ പാറ്റ്ന എറണാകുളം സൂപ്പര്‍ഫാസ്റ്റില്‍ കൊച്ചിയിലെത്തിയത്. 11 പേരടങ്ങിയ സംഘത്തില്‍ ഒമ്പത് കുട്ടികളെ കണ്ടതിന് പിന്നാലെയാണ് ആര്‍പിഎഫ്ന് സംശയം തോന്നുന്നത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഒമ്പതിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ബാലവേലയ്ക്ക് കൊണ്ടുവന്നതാണെന്ന് കണ്ടെത്തുന്നത്. അരുണ്‍ തോമസ് എന്നയാളുടെ നിര്‍ദേശപ്രകാരമാണ് കുട്ടികളെ എത്തിച്ചതെന്നാണ് പിടിയിലായവര്‍ നല്‍കിയിരിക്കുന്ന മൊഴി. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Content Highlights:
The Railway Police in Kochi rescued nine minor children from Bihar who were brought for illegal child labour. The children were destined to work at a plywood factory in Odakkali for 50 rupees an hour. Two Bihar natives were arrested while the police are currently hunting for the main agent.

 

---- facebook comment plugin here -----

Latest