Connect with us

Kerala

നിര്‍ബന്ധിച്ച് ലഹരി നല്‍കിയിട്ടില്ലെന്ന് കുട്ടിയുടെ പുതിയ മൊഴി; മുത്തശ്ശിയുടെ ആണ്‍ സുഹൃത്തിനെ പോലീസ് വിട്ടയച്ചു

അമ്മൂമ്മയുടെ ആണ്‍സുഹൃത്തായ പ്രവീണ്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചുവെന്നും ജന്‍മദിനത്തില്‍ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചുവെന്നും മൊഴി നല്‍കിയിരുന്നു.

Published

|

Last Updated

കൊച്ചി  | മുത്തശ്ശിയുടെ ആണ്‍സുഹൃത്ത് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ മൊഴിമാറ്റി പതിനാല് വയസുകാരന്‍. മുത്തശ്ശിയുടെ സുഹൃത്ത് മദ്യവും കഞ്ചാവും നല്‍കി എന്നായിരുന്നു കേസ്. എന്നാല്‍ ലഹരി നല്‍കിയിട്ടില്ലെന്ന് കുട്ടി മൊഴി മാറ്റിപ്പറയുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത മുത്തശ്ശിയുടെ ആണ്‍ സുഹൃത്തിനെ പോലീസ് വെറുതെ വിട്ടു

കുടുംബ പ്രശ്‌നമാകാം കുട്ടി ആദ്യ പരാതി ഉന്നയിക്കാന്‍ കാരണമെന്ന് പ്രാഥമിക നിഗമനം. അച്ചന്‍ മരിക്കുകയും അമ്മ രണ്ടാം വിവാഹം കഴിക്കുകയും ചെയ്തതോടെ മറ്റാരു വീട്ടില്‍ അമ്മൂമ്മയ്‌ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്.

തനിക്ക് പല തവണ മദ്യം നല്‍കിയതായി 14 കാരന്‍ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കുമ്പോള്‍ അമ്മൂമ്മയുടെ ആണ്‍സുഹൃത്തായ പ്രവീണ്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചുവെന്നും ജന്‍മദിനത്തില്‍ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചുവെന്നും മൊഴി നല്‍കിയിരുന്നു.

---- facebook comment plugin here -----

Latest