Kerala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ലോകായുക്ത വിധിക്കെതിരായ ഹരജി ഹൈക്കോടതി തള്ളി
ഹരജിയില്‍ ഇടപെടാന്‍ മതിയായ കാരണങ്ങള്‍ കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച്.

കൊച്ചി | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹരായവര്‍ക്കു പണം നല്‍കിയെന്നാരോപിച്ചുള്ള കേസില്‍ ലോകായുക്തയുടെ രണ്ടംഗ ബഞ്ചിന്റെ വിധിക്കെതിരായ ഹരജി ഹൈക്കോടതി തള്ളി. ഹരജിയില്‍ ഇടപെടാന്‍ മതിയായ കാരണങ്ങള്‍ കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
കേസ് ലോകായുക്ത ഫുള്‍ ബഞ്ചിന് വിട്ട രണ്ടംഗ ബഞ്ച് വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയാണ് തള്ളിയത്. ലോകായുക്തയില്‍ പരാതി നല്‍കിയ ആര്‍ എസ് ശശികുമാറാണ് ലോകായുക്ത രണ്ടംഗ ബഞ്ചിന്റെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.
ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹരായവര്‍ക്കു പണം നല്‍കിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും കഴിഞ്ഞ ഇടതു സര്‍ക്കാരിലെ മന്ത്രിമാര്‍ക്കും എതിരെയാണ് ലോകായുക്തയില്‍ പരാതി ഫയല്‍ ചെയ്യപ്പെട്ടിരുന്നത്.