Health
ദിവസവും ഗ്രാമ്പൂ ചവക്കൂ; ഗുണങ്ങൾ ഏറെയാണ് !
ഗ്രാമ്പൂവിന് ദഹനക്കേട്, ഓക്കാനം, വയറു വീർക്കൽ എന്നിവ കുറയ്ക്കാനുള്ള കഴിവുണ്ട്.

ഔഷധഗുണങ്ങൾ ഉള്ളതിനാൽ ദിവസവും ഒരു ഗ്രാമ്പു ചവയ്ക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്. നിങ്ങളുടെ ദിനചര്യയിൽ ഗ്രാമ്പൂ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ എന്താണെന്ന് നോക്കാം.
പല്ലുവേദന ശമിപ്പിക്കുന്നു
- ഗ്രാമ്പൂവിന് വേദനസംഹാരിയായും വീക്കം കുറയ്ക്കുന്ന ഘടകമായും പ്രവർത്തിക്കാൻ കഴിയുന്നതിനാൽ പല്ലുവേദന ശമിപ്പിക്കാൻ ഇത് ഒരുപാട് കാലമായി ഉപയോഗിക്കുന്നുണ്ട്. പല്ലുവേദന ഉള്ള ഭാഗത്ത് ഗ്രാമ്പൂ വെച്ച് കടിച്ചു പിടിക്കുന്നതും ഗ്രാമ്പൂ കൊണ്ട് തിളപ്പിച്ച വെള്ളത്തിൽ വായ കഴുകുന്നതും നല്ലതാണ്.
വായനാറ്റം കുറയ്ക്കുന്നു
- ഗ്രാമ്പൂ ചവയ്ക്കുന്നത് ശ്വാസത്തെ പുത്തനായി നിലനിർത്താൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ വായ്നാറ്റം കുറയ്ക്കാനും ഇത് സഹായിക്കുന്നു.
മോണ ആരോഗ്യം
- ഗ്രാമ്പു മോണയിലെ വീക്കം കുറയ്ക്കാനും മോണരോഗം തടയാനും സഹായിക്കും
ദഹനക്കേട് ശമിപ്പിക്കുന്നു
- ഗ്രാമ്പൂവിന് ദഹനക്കേട് ഓക്കാനം വയറു വീർക്കൽ എന്നിവ കുറയ്ക്കാനുള്ള കഴിവുണ്ട്.
ചുമ ശമിപ്പിക്കുന്നു
- ഗ്രാമ്പൂവിന്റെ എക്സ്പെക്ടറന്റ് ഗുണം ചുമയും കഫക്കെട്ടും കുറയ്ക്കാൻ സഹായിക്കുന്നു.
തൊണ്ടവേദന ശമിപ്പിക്കുന്നു
- ഗ്രാമ്പൂ ചവയ്ക്കുന്നത് വീക്കം കുറയ്ക്കാനും തൊണ്ട വേദന ശമിപ്പിക്കാനും സഹായിക്കും.
ബാക്ടീരിയകളെ ചെറുക്കുന്നു
- ഗ്രാമ്പുവിന് ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് അണുബാധകളെ ചെറുക്കാനും മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും.
ഇതുകൂടാതെ സമ്മർദ്ദം കുറയ്ക്കുന്നു, രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു, എന്നിങ്ങനെ ഗ്രാമ്പൂവിന് നിരവധി ഗുണങ്ങൾ ഉണ്ട്. നല്ല ആരോഗ്യത്തിനായി ദിവസവും ഒരു ഗ്രാമ്പു ചവച്ചാലോ?
---- facebook comment plugin here -----