Connect with us

Ongoing News

പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ തകര്‍ത്ത് ചെല്‍സി

15ാം മിനുട്ടില്‍ സൂപ്പര്‍ താരം റൊമേലു ലുകാകുവും 35ാം മിനുട്ടില്‍ റീസി ജെയിംസുമാണ് ചെല്‍സിക്ക് വേണ്ടി ഗോളുകള്‍ നേടിയത്.

Published

|

Last Updated

ലണ്ടന്‍ | ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആഴ്‌സണല്‍- ചെല്‍സി പോരാട്ടത്തില്‍ വിജയം ചെല്‍സിക്ക്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സിയുടെ വിജയം. 15ാം മിനുട്ടില്‍ സൂപ്പര്‍ താരം റൊമേലു ലുകാകുവും 35ാം മിനുട്ടില്‍ റീസി ജെയിംസുമാണ് ചെല്‍സിക്ക് വേണ്ടി ഗോളുകള്‍ നേടിയത്.

മത്സരത്തിലുടനീളം ചെല്‍സിക്കായിരുന്നു മേധാവിത്വം. പരുക്കന്‍ അടവുകള്‍ പലപ്പോഴും പുറത്തെടുത്തു ആഴ്‌സണല്‍. നാല് മഞ്ഞക്കാര്‍ഡുകള്‍ ആഴ്‌സണല്‍ താരങ്ങള്‍ക്ക് ലഭിച്ചു.

അതിനിടെ, മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സൗത്താംപ്ടണിന്റെ സമനിലക്കുരുക്ക്. ഇരു ടീമുകളും ഓരോന്നുവീതം ഗോളുകള്‍ നേടി. യുണൈറ്റഡിന്റെ ഫ്രെഡിന്റെ പിഴവ് കാരണം ലഭിച്ച സെല്‍ഫ് ഗോളാണ് സൗത്താംപ്ടണിന് തുണയായത്. 55ാം മിനുട്ടില്‍ മേസണ്‍ ഗ്രീന്‍വുഡ് ആണ് യുണൈറ്റഡിന്റെ സമനില ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ ടോട്ടനം ഹോട്‌സ്പര്‍ എതിരില്ലാത്ത ഒരു ഗോളിന് വോള്‍വറാംപ്ടണ്‍ വാണ്ടറേഴ്‌സിനെ തകര്‍ത്തു. ഒമ്പതാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയില്‍ ഡെലി ആല്ലിയാണ് ടോട്ടനത്തിന്റെ ഗോള്‍ നേടിയത്.

Latest