Kozhikode
ചേളാരി ജമലുല്ലൈലി ഉറൂസിന് ബുധനാഴ്ച കൊടിയേറും
ബുധന്‍ രാവിലെ പത്തിന് കടലുണ്ടി സയ്യിദ് മുഹമ്മദ് ബാ-ഹസന്‍ ജമലുല്ലൈലി മഖാം സിയാറത്തോടെ ഉറൂസ് ആരംഭിക്കും.
 
		
      																					
              
              
            തേഞ്ഞിപ്പലം | അല്‍ ആരിഫ് ബില്ലാഹി അല്‍ മജ്ദൂബ് അസ്സയ്യിദ് സ്വാലിഹ് ജമലുല്ലൈലി (നൊസ്സന്‍ തങ്ങളുപ്പാപ്പ)യുടെ നാല്‍പത്തിയഞ്ചാമതും സയ്യിദ് ഫള്ല്‍ ബിന്‍ സ്വാലിഹ് ജമലുല്ലൈലി തങ്ങളുടെ പതിനേഴാമതും ജമലുല്ലൈലി ഉറൂസിന് ഈമാസം 29ന് ബുധനാഴ്ച തുടക്കമാവും. മൂന്നു ദിവസങ്ങളിലായി സിയാറ:, വിഫാദ, പതാകജാഥ, കൊടിയേറ്റം, ഖത്മുല്‍ ഖുര്‍ആന്‍, ആദര്‍ശ സമ്മേളനം, മജ്‌ലിസൂല്‍ മൗലൂദ്, മുഖാമുഖം, അഖില കേരള അറബന മത്സരം, രിഫാഈ മാല ഹിഫ്‌ള് മത്സരം, സുയൂഫുന്നസ്ര്‍, പ്രകീര്‍ത്തന സമ്മേളനം, ജമലുല്ലൈലി സെമിനാര്‍, അസ്മാഉല്‍ ഹുസ്‌ന, ആത്മീയ സമ്മേളനം തുടങ്ങിയ പ്രധാന പരിപാടികളോടെ തേഞ്ഞിപ്പലം ജമലുല്ലൈലി മഖാം പരിസരത്ത് നടക്കും.
ബുധന്‍ രാവിലെ പത്തിന് കടലുണ്ടി സയ്യിദ് മുഹമ്മദ് ബാ-ഹസന്‍ ജമലുല്ലൈലി മഖാം സിയാറത്തോടെ ആരംഭിക്കും. സയ്യിദ് ഹുസൈന്‍ കോയ ജമലുല്ലൈലി അസ്സഖാഫി നേതൃത്വം നല്‍കും. തുടര്‍ന്ന് ജമലുല്ലൈലി താവഴിയിലെ വിവിധ മഖാമുകളില്‍ സിയാറത്ത് ചെയ്ത് ചെനക്കലങ്ങാടിയില്‍ നിന്നു മഖാമിലേക്ക് പതാക ജാഥ നടക്കും. മഖാം മുതവല്ലി സയ്യിദ് ഫള്ല്‍ ജമലുല്ലൈലി പെരുമുഖം കൊടിയേറ്റത്തിന് കാര്‍മികത്വം വഹിക്കും. മഖാം സിയാറത്തിന് സയ്യിദ് അലവി ജമലുല്ലൈലി വെളിമുക്ക് നേതൃത്വം നല്‍കും. സയ്യിദ് അലവി ജിഫ്രി തേഞ്ഞിപ്പലം, ഹാഫിള് അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനിയുടെ നേതൃത്വത്തില്‍ ഖത്മുല്‍ഖുര്‍ആന്‍ മജ്‌ലിസ് ആരംഭിക്കും. വൈകിട്ട് ഏഴിന് ആദര്‍ശ സമ്മേളനം സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉത്ഘാടനം ചെയ്യും. സയ്യിദ് ഹുസൈന്‍ അഹ്മദ് ശിഹാബ് തിരൂര്‍ക്കാട് അധ്യക്ഷത വഹിക്കും.
വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് സയ്യിദ് സൈനുല്‍ ആബിദിന്‍ ജീലാനി, സയ്യിദ് മുഹമ്മദ് ഹുസൈന്‍ ജമലുല്ലൈലി അസ്സഖാഫിയുടെ നേതൃത്വത്തില്‍ സുയൂഫുന്നസ്ര്‍ തുടങ്ങും. ഏഴിന് പ്രകീര്‍ത്തന സമ്മേളനം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് ശിഹാബുദ്ദീന്‍ ഐദറൂസി കല്ലറക്കല്‍ അധ്യക്ഷത വഹിക്കും. കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി വിശിഷ്ടാതിഥിയാവും. അബ്ദുസ്സമദ് സഖാഫി മായനാട് മദ്ഹ് പ്രഭാഷണം നടത്തും. സംസ്ഥാനതലത്തില്‍ ശ്രദ്ധേയരായ പ്രമുഖ ടീമുകളുടെ അറബനമത്സരം, രിഫാഈമാല ഹിഫ്‌ള് മത്സരം നടക്കും. മുഹമ്മദ് പറവൂര്‍, ഡോ: അബൂസ്വാലിഹ് വേങ്ങര സംബന്ധിക്കും. സയ്യിദ് ഹൈദറൂസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ പ്രാര്‍ത്ഥന നടത്തും.
വെള്ളി ഉച്ചക്ക് മൂന്നിന് വിലായത്ത്: തത്വം,പ്രയോഗം, അനുഭവം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ജമലുല്ലൈലി സെമിനാര്‍ അനസ് അമാനി പുഷ്പഗിരി ഉത്ഘാടനം ചെയ്യും. ആസഫ് നൂറാനി വരപ്പാറ അധ്യക്ഷത വഹിക്കും. അബ്ദുല്ലാഹ് അഹ്‌സനി ചെങ്ങാനി വിഷയാവതരണം നടത്തും. 5.30ന് താനാളൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍ അസ്മാഉല്‍ ഹുസ്‌നക്ക് നേതൃത്വം നല്‍കും.
ഏഴിന് ആത്മീയ സമ്മേളനം കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ: ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആത്മീയ പ്രഭാഷണം നടത്തും. അനുഗ്രഹപ്രഭാഷണം കോട്ടൂര്‍ കുഞമ്മു മുസ്‌ലിയാര്‍ നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് ഫള്ല്‍ ജമലുല്ലൈലി പെരുമുഖം, സയ്യിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലി, മുഹമ്മദ് സൈനുല്‍ ആബിദിന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് ഖാസിം ജമലുല്ലൈലി, സഅദ് സഖാഫി പൂക്കോട്ടൂര്‍ സംബന്ധിച്ചു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


