Kerala
കണ്ണൂരില്‍ യുഡിഎഫിന്റേത് തകര്‍പ്പന്‍ ജയം, പി ഇന്ദിര മേയര്‍ ആകും; കെ സുധാകരന്‍
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചതിലും അധികം വോട്ടുകള്‍ ലഭിച്ചു.
കണ്ണൂര്‍|കണ്ണൂരില്‍ യുഡിഎഫിന്റേത് തകര്‍പ്പന്‍ വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. എല്‍ഡിഎഫ് കോട്ടകളില്‍ പോലും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചതിലും അധികം വോട്ടുകള്‍ ലഭിച്ചു. പി ഇന്ദിര കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ആകും. ഇത് ഏകകണ്‌ഠേനയുള്ള തീരുമാനമാണെന്നും കെ സുധാകരന്‍ പറഞ്ഞു. എല്ലാവരും ഒറ്റ പേരാണ് നിര്‍ദേശിച്ചത്. അത് ഇന്ദിരയാണ്. ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
കണ്ണൂരിലേക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു മാസ് പ്രോജക്റ്റ് നടപ്പിലാക്കും. നഗരസഭ ഒരു വര്‍ഷത്തിനുള്ളില്‍ അത് നടപ്പിലാക്കും. നിലവില്‍ ഡെപ്യൂട്ടി മേയറായ ഇന്ദിര പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് വിജയിച്ചത്.







