Connect with us

കരയിൽ ഏറ്റവും വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ജീവിയാണ്‌ മാർജ്ജാരവംശത്തിൽ പെട്ട ചീറ്റപ്പുലി. 500 മീറ്ററോളം ദൂരം മണിക്കൂറിൽ 100 കി.മീ വേഗതയിൽ ഓടാൻ ചീറ്റപ്പുലിക്കു സാധിക്കും. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ആഫ്രിക്കൻ ഭൂഖണ്ഡം എന്നിവിടങ്ങളിലായിരുന്നു ചീറ്റപ്പുലികൾ ഉണ്ടായിരുന്നത്‌. എന്നാൽ ഇന്ത്യയിൽ ചീറ്റപ്പുലികൾക്ക് വംശനാശം സംഭവിച്ചുകഴിഞ്ഞു. ഇറാനിൽ 200 എണ്ണത്തിൽ താഴെ മാത്രമേ അവശേഷിക്കുന്നുള്ളു. ആഫ്രിക്കയിലും ഇവയുടെ എണ്ണം കുറഞ്ഞുവരികയാണ്. ഈ നിലയിൽ പോയാൽ ചീറ്റകൾ ഭൂമുഖത്ത് നിന്ന് പൂർണമായും അപ്രത്യക്ഷമാകാൻ അധിക കാലം വേണ്ടിവരില്ല. ഇത് മുന്നിൽ കണ്ട് ഇന്ത്യ ഗവൺമെന്റ് നടപ്പിലാക്കുന്ന ബ്രഹദ് പദ്ധതിയാണ് പ്രൊജക്ട് ചീറ്റ.

ആഫ്രിക്കയിലെ നമീബിയയിൽ നിന്ന് ചീറ്റകളെ കൊണ്ടുവന്ന് ഇന്ത്യയിൽ വളർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി ചീറ്റകളുടെ ആദ്യ സംഘത്തെ നാളെ ഇന്ത്യയിൽ എത്തിക്കും.  അഞ്ച് പെൺ ചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയുമാണ് പ്രത്യേക വിമാനത്തിൽ നമീബിയയിൽ നിന്ന് രാജ്യത്ത് എത്തിക്കുന്നത്. നാളെ രാജ്യത്ത് എത്തുന്ന അതിഥികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ തുറന്നുവിടും. ചരിത്രപരമായ ആ ദൗത്യത്തിന് ഒരുങ്ങി നിൽക്കുകയാണ് രാജ്യം. എന്താണ് പ്രൊജക്ട് ചീറ്റ? ചീറ്റകളെ കൊണ്ടുവരുന്നത് എങ്ങിനെ? പദ്ധതിയുടെ വിശദാംശങ്ങൾ പങ്കുവെക്കുകയാണ് സിറാജ് ലെെവ് എക്സ്പ്ലൈനർ.

 

വീഡിയോ കാണാം