Connect with us

Kerala

പുരാവസ്തു തട്ടിപ്പ് കേസില്‍ അടുത്ത മാസം കുറ്റപത്രം സമര്‍പ്പിക്കും; കെ സുധാകരനും പ്രതിപ്പട്ടികയില്‍

കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്

Published

|

Last Updated

തിരുവനന്തപുരം  | ഏറെ വിവാദമായ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം അടുത്ത മാസം സമര്‍പ്പിക്കും. കേസില്‍ ആകെ ഏഴ് പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.മോണ്‍സണ്‍ മാവുങ്കല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍, ഐ ജി ലക്ഷ്മണ, എബിന്‍ എബ്രഹാം, എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, ശില്പി സന്തോഷ് എന്നിവരാണ് കേസിലെ പ്രതികള്‍. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്

പ്രതികളുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍വെച്ച് സുധാകരന്‍ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോണ്‍സണ്‍ മാവുങ്കലിന്റെ മുന്‍ ജീവനക്കാരന്‍ ജിന്‍സണ്‍ മൊഴി നല്‍കിയിരുന്നു. 2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നല്‍കിയിട്ടുണ്ട് .

 

---- facebook comment plugin here -----

Latest