Connect with us

Eranakulam

ചന്ദ്രിക കള്ളപ്പണക്കേസ്: എം കെ മുനീറിനെ ഇ ഡി ചോദ്യംചെയ്തു

Published

|

Last Updated

കൊച്ചി | ചന്ദ്രിക കള്ളപ്പണ കേസില്‍ എം കെ മുനീർ എം എൽ എയെ ഇ ഡി ചോദ്യം ചെയ്തു. ഇന്നലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിലെത്തി ചോദ്യം ചെയ്തത്.  മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ ചോദ്യംചെയ്തതിന് പിന്നാലെയാണ് മുനീറിനെയും ചോദ്യംചെയ്തിരിക്കുന്നത്.

കള്ളപ്പണം വെളിപ്പിക്കുന്നത് സംബന്ധിച്ച് എം കെ മുനീറിന് അറിവുണ്ടോ എന്ന പരിശോധനയുടെ ഭാഗമായിട്ടാണ് ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ മുനീറിനെ ചോദ്യംചെയ്തത്. നോട്ട് നിരോധന കാലത്ത് പത്ത് കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക പത്രത്തിന്‍റെ കൊച്ചിയിലെ രണ്ട് ബേങ്ക് അക്കൗണ്ടുകള്‍ വെളുപ്പിച്ചെന്നാണ് പരാതി.  ഇത് പി.കെ. ഇബ്രാഹിംകുഞ്ഞിന് പാലാരിവട്ടം മേല്‍പാലം അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച പണം ആണെന്നാണ് പരാതിക്കാരന്റെ ആരോപണം.

ഇന്നലെ കൊച്ചിയിലെത്തിയ മുനീറിനെ മണിക്കൂറുകളോളമാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്തത്. ശേഷം ഇന്ന് മുനീർ നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്തെത്തിയിരുന്നു. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് കെ.ടി. ജലീല്‍ എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു.

 

 

Latest