National
യു പിയിലെ ക്ഷേത്രത്തിൽ ഇറച്ചിയേറ്: മുഖ്യപ്രതി ചഞ്ചൽ ത്രിപാഠി അറസ്റ്റിൽ
10,000 രൂപയാണ് കശാപ്പുകാരന് ത്രിപാഠി നൽകിയത്.

ലക്നോ | ഉത്തർ പ്രദേശിലെ ശിവക്ഷേത്രത്തിലേക്ക് പണം നൽകി ഇറച്ചിക്കഷണം എറിയിപ്പിച്ചയാൾ അറസ്റ്റിൽ. ഇറച്ചിയെറിഞ്ഞ് കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി ചഞ്ചൽ ത്രിപാഠിയാണ് അറസ്റ്റിലായത്. ജൂലൈ 16ന് പുലർച്ചെ നാലിനാണ് കനൗജ് ജില്ലയിലുള്ള ടാൽഗ്രമിലെ റസൂലാബാദ് ഗ്രാമത്തിൽ ക്ഷേത്രത്തിൽ ഇറച്ചിക്കഷ്ണം കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷമുണ്ടാകുകയും നിരവധി കടകൾക്ക് തീയിടുകയും ചെയ്തു. കശാപ്പുകാരനായ മൻസൂർ കാശായ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ത്രിപാഠിയാണ് പണം വാഗ്ദാനം ചെയ്ത് ചെയ്യിച്ചതെന്ന് ഇയാൾ പറഞ്ഞു. 10,000 രൂപയാണ് കശാപ്പുകാരന് ത്രിപാഠി നൽകിയത്.
---- facebook comment plugin here -----